കളിപ്പാട്ടത്തിലൊളിപ്പിച്ചുൾപ്പെടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം വിമാനതാവളത്തിൽ കസ്റ്റംസ് പിടി കൂടി.

നെടുമ്പാശ്ശേരി: ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയിൽ നിന്നും 999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത് ജിദ്ദയിൽ നിന്നും വന്ന മറ്റൊരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷണങ്ങളാക്കിയാണ് കളിപ്പാട്ടത്തിനുള്ളിലൊളിപ്പിച്ചത്

നിരാലംബർക്ക് ആശ്രയമായി കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റ്‌ മാതൃ സമിതി.

കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റിന്റെ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആലുവയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരാലമ്പരായവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു,,100 ഓളം പേർക്ക് ഭക്ഷണപൊതി നൽകി. ജയ പ്രകാശൻ, അജിതാ സുരേന്ദ്രൻ, ശാന്ത ഉണ്ണി, രജനി മോഹനൻ എന്നിവർ നേതൃത്വം നൽകി.

തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.

തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥിയായി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്ബി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ… Continue reading തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.

ട്രക്ക് മീഡിയനിൽ ഇടിച്ചുകയറി ആലുവ ബൈപ്പാസ് ജങ്ഷനിൽ വൻ ഗതാഗതക്കുരുക്ക്.

ട്രക്ക് മീഡിയനിൽ ഇടിച്ചുകയറി ആലുവ ബൈപ്പാസ് ജങ്ഷനിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഗതാഗത തടസ്സം ഉണ്ടായത്.

NDUS Twenty യുടെ രണ്ടാമത് ഓണം മേള 2023 കീഴ്മാട് സൊസൈറ്റി പടിയിൽ പ്രവർത്തനം ആരംഭിച്ചു.

INDUS Twenty യുടെ രണ്ടാമത് ഓണം മേള 2023 കീഴ്മാട് സൊസൈറ്റി പടിയിൽ പ്രവർത്തനം ആരംഭിച്ചു. ശുദ്ധമായ നാടൻ വിഭവങ്ങളും, തിരുവോണം നാളിൽ പായസവും ഇവിടെ കിട്ടും. പഞ്ചായത്ത് മെമ്പർമാരായ നാസി, കൃഷ്ണകുമാർ, എന്നിവർ ചേർന്ന് നിർവഹിച്ചു ആദ്യ വില്പന ഷാജു മത്തായി നിർവഹിച്ചു.

Untitled

Untitled

Untitled

Untitled

Untitled