ശ്രീ \നാരായണ ഗുരുദേവൻ്റെ 169 മത് ജയന്തി മഹോത്സവത്തിന് ആലുവ എസ്എൻഡിപി യൂണിയനിൽ ആഗസ്റ്റ്‌ 6 – ന് തുടക്കം

Spread the love

ആലുവ: ശ്രീ നാരായണ ഗുരുദേവൻ്റെ 169 മത് ജയന്തി മഹോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ’06/08/2023′ ഞായറാഴ്ച ആലുവ എസ് എൻ ഡി പി യൂണിയനിലെ 61 ശാഖകളിലും , എല്ലാ ഭവനങ്ങളിലും , സ്ഥാപനങ്ങളിലും , 360 കുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും പീത പതാക ഉയർത്തും. എസ് എൻ ഡി പി യോഗം ആലുവ യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻ്റ് ശ്രീ വി സന്തോഷ് ബാബു പതാക ഉയർത്തും. 13/08/2023 ഞായറാഴ്ച പറവൂർ കവലയിൽ നിന്ന് (ഡോ പൽപ്പു നഗർ) രാവിലേ 9 മണിക്ക് ഇരുചക്ര വാഹന വിളംബര റാലിക്ക് തുടക്കം കുറിക്കും. യോഗം പ്രസഡൻ്റ് ഡോ എം എൻ സോമൻ അവർകളുടെ മഹനീയ സാന്നിധ്യത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി ഇരുചക്ര വാഹന വിളംബര റാലി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻ്റ് ശ്രീ വി സന്തോഷ് ബാബു അധ്യക്ഷത വഹിക്കും. 20/08/2023 ഞായറാഴ്ച ആലുവ പട്ടണത്തിൽ ജയന്തി വിളംബരം ചെയ്യുന്ന ദിവ്യ ജ്യോതി റിലെ ഉച്ച കഴിഞ്ഞ് 3 മണിക്ക് അദ്വൈതാശ്രമ സെക്രട്ടറി സ്വാമി ധർമചൈതന്യ ആശ്രമത്തിലെ കെടാ വിളക്കിൽ നിന്നും കൊളുത്തി നൽകുന്ന ദീപശിഖ യോഗം ദേവസവം സെക്രട്ടറി ശ്രീ അരയക്കണ്ടി സന്തോഷ് , യൂത്ത് മൂ്മെൻ്റിൻ് ജോ സെക്രട്ടറി ശ്രീ അഖിൽ ഇടച്ചിറയും , സൈബർ സേന യൂണിയൻ സെക്രട്ടറി ശ്രീ ദീപക് മാങ്ങാ മാങ്ങാമ്പിളളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 169 അത്‌ലറ്റുകൾ ആലുവ പട്ടണത്തിലെ ജ്യോതി റിലേയിൽ പങ്കെടുക്കും. ആലുവ പട്ടണം കറങ്ങി ബാങ്ക് ജംഗ്ഷനിൽ എത്തി ചേരുന്ന റിലേക്ക് ശാഖാ ഭാരവാഹികൾ , വനിതാസംഘം, കുമാരിസംഘം, കുടുംബ യുണിറ്റ് , മൈക്രോ ഫിനാൻസ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ആശ്രമത്തിലെക്ക് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും. ജ്യോതി റിലേയുടെ ഉദ്ഘാടന സമ്മേളനം യോഗം ദേവസവം സെക്രട്ടറി ശ്രീ അരയക്കണ്ടി സന്തോഷ് നിർവഹിക്കും. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ആഗസ്റ്റ് 21,22,23,24 തീയ്യതികളിൽ യൂണിയൻ പ്രസിഡൻ്റ് ശ്രീ വി സന്തോഷ് ബാബു ജ്യോതി ക്യാപ്റ്റനായും, യൂണിയൻ സെക്രട്ടറി ശ്രീ എ എൻ രാമചന്ദ്രൻ , യോഗം ബോർഡ് മെമ്പർ ശ്രീ പി പി സനകൻ വൈസ് ക്യാപ്റ്റൻമാരായും ദിവ്യ ജ്യോതി പ്രയാണം
ആലുവ എസ് എൻ ഡി പി യൂണിയൻ്റെ 61 ശാഖകളിലെയും ഭക്തി നിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. 2023 ആഗസ്റ്റ് 31 ന് ശ്രീ നാരായണ ജയന്തി ദിനത്തിൽ അലുവ അദ്വൈതാശ്രമത്തിൽ രാവിലെ 4.30 മുതൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. വൈകിട്ട് 3 മണിക്കു അദ്വൈതാശ്രമത്തിൽ നിന്ന് വർണശബളമായ ജയന്തി ഘോഷയാത്ര യോഗം പ്രസഡൻ്റ് ഡോ എം എൻ സോമൻ ഉദ്ഘാടനം ചെയ്യും. ആലുവ പട്ടണം കറങ്ങി ഘോഷയാത്ര ആശ്രമത്തിൽ അവസാനിക്കുന്നു. സെപ്റ്റംബർ മൂന്നാം തിയതി (03/09/2023)
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആലുവ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജയന്തി മഹോത്സവ പരിപാടികളുടെ സമാപനവും അനുമോദന സമ്മേളനവും ഉണ്ടായിരിക്കും. പ്രസ്തുത ചടങ്ങിൽ വെച്ച് സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപികക്കുള്ള അവാർഡ് കരസ്ഥാമാക്കിയ ആലുവ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീമതി സീമാ കനകാബരനെ ആദരിക്കും. ഘോഷയാത്ര യിൽ സമ്മാനർഹരായ ശാഖകൾക്കുള്ള ട്രോഫിയും, വിദ്യാഭ്യാസ വിതരണം ചെയ്യും. ജയന്തി സമാപന സമ്മേളനം , നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. യോഗം പ്രസഡൻ്റ് ഡോ എം എൻ സോമൻ, അദ്വൈതാശ്രമ സെക്രട്ടറി സ്വാമി ധർമചൈതന്യ , ശ്രീ അൻവർ സാദത്ത് എം എൽ എ, മുൻസിപ്പൽ ചെയർമാൻ ശ്രീ എം ഓ ജോൺ എന്നിവർ പങ്കെടുക്കും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *