കുട്ടികൾക്ക് ആവേശമായി ഗുരുവന്ദനം ബാലജനയോഗം പ്രവേശനോത്സവം

Spread the love

ആലുവ: എസ്‌ എൻ ഡി പി ശാഖ യോഗം 1341 സൗത്ത് അടുവാശ്ശേരി ശാഖയിലെ ഗുരുവന്ദനം ബാലജനയോഗത്തിന്റെ പ്രവേശനോത്സവവും, ശാഖ ഓഫീസിന്റെ ഉദ്ഘാടനവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മ ചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വാമികളെ ശാഖ പ്രസിഡന്റ്‌ പി.വി. കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

ബാലജനയോഗം പ്രസിഡന്റ്‌ കുമാരി ഐശ്വര്യ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുധർമ്മ പ്രചാരകനും ബാലജനയോഗം ടീച്ചറുമായ കെ.വി. ഉണ്ണിമാഷ് മുഖ്യ പ്രഭാഷണം നടത്തി. ബാലജനയോഗം കോഡിനേറ്ററും യൂണിയൻ സൈബർ സേന ചെയർമാനുമായ ജഗൽ ജി ഈഴവൻ ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ബാലജനയോഗം രക്ഷാധികാരികളായ രവി പോത്തനോടത്ത്, വി.വി രവി, ബാലജനയോഗം അസി: കോഡിനേറ്റർ ശ്രീമതി. സൗമ്യ സിജുകുമാർ വനിതാ സംഘം പ്രസിഡന്റ്‌ ബീന ദിലീപ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ രഞ്ജിത്ത് അടുവാശ്ശേരി എന്നിവർ സംസാരിച്ചു.

ഗുരുധർമ്മ പ്രചാരകൻ കെ.വി. ഉണ്ണി മാഷിനെ ശാഖ പ്രസിഡന്റ്‌ പി.വി. കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഒരു കുട്ടിക്ക് സൈക്കിൾ സമ്മാനമായി നൽകി.

ബാലജനയോഗം സെക്രട്ടറി മാസ്റ്റർ അഭിമന്യു ദിലീപ് സ്വാഗതവും, ശാഖ സെക്രട്ടറി ടി.എസ്. സിജുകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *