സി.ആർ. ഇസ്ഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ “കുടിൽ കെട്ടി സമരം” നടത്തി.

Spread the love

കേരളത്തിലെ തീരദേശ ജനതയ്ക്ക് വീട് നിർമ്മാണത്തിന് സഹായകമായ ഭേദഗതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും, കേരള തീരദേശ പരിപാലന അതോറിറ്റി അത് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് C.R.Z ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ ‘കുടിൽ കെട്ടി സമരം’ നടത്തി.

സമരം പഞ്ചായത്ത്‌ അംഗം E.R ബിനോയ്‌ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിലെ തീരദേശ ജനതയുടെ ക്ഷേമത്തിനും, തീരപ്രദേശം സംരക്ഷിക്കുന്നതിനുമായി 1991 ൽ നിലവിൽ വന്ന തീരദേശ പരിപാലന നിയമത്തിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചു
കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ദിവസ വേതനക്കാരും അടങ്ങിയ തീരദേശ ജനതയാണ് കുടിൽ കെട്ടി സമരത്തിന് മുന്നിട്ടിറങ്ങിയത്.

കാര്യമായ ഇളവുകളോടെ 2019 ജനുവരി 18ന് പുതുക്കിയ സി.ആർ.ഇസഡ് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ അത് ഇത്‌വരെ നടപ്പിലാക്കിയിട്ടില്ല. 2011 ജനുവരി ആറിന് പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനപ്രകാരം ഉള്ള മാർഗനിർദ്ദേശങ്ങളാണ് കേരളത്തിൽ ഇപ്പോഴും പിന്തുടരുന്നത്.

കേരളത്തിൽ നിലവിലിരിക്കുന്ന 2011ലെ നിയമപ്രകാരം വേലിയേറ്റ രേഖ നിർണ്ണയിക്കുന്നത് കൃഷിയിടങ്ങൾ, ചെമ്മീൻ കെട്ടുകൾ, തോടുകൾ, പുഴ, കായൽ മുതലായവയുടെ വരമ്പുകളിൽ ആണ്. ഈ വരമ്പുകളിൽ നിന്ന് 50 മീറ്റർ ദൂരം നിർമ്മാണ നിരോധിത മേഖലയായാണ് കണക്കാക്കുന്നത്. ഈ 50 മീറ്റർ പരിധിയിൽ നിലവിലുള്ള പഴയ വീടുകൾക്ക് അത്രതന്നെ ചുറ്റളവിൽ പുതുക്കിപ്പണിയാനുള്ള
അനുമതി മാത്രമാണ് നൽകികൊണ്ടിരിക്കുന്നത്. എന്നാൽ പുതിയ വീടുകൾക്ക് ഈ 50 മീറ്റർ പരിധിയിൽ നിർമ്മാണത്തിന് അനുമതി നൽകുന്നില്ല.

നിലവിലിരിക്കുന്ന 2011ലെ നിയമത്തിൽ അനുവദിക്കേണ്ട ആനുകൂല്യം മൂന്നുവർഷത്തിലധികമായി വൈകിപ്പിക്കുന്നതിലൂടെ തീരദേശ ജനതയോട് തികഞ്ഞ നീതി നിഷേധമാണ് കേരള തീരദേശ പരിപാലന അതോറിറ്റി കാണിക്കുന്നത്.

2019ലെ വിജ്ഞാപനപ്രകാരമുള്ള നിയമം കേരളത്തിൽ നിലവിൽ വരാൻ കാലതാമസം നേരിടുമെന്നിരിക്കെ തീരദേശ ജനതയുടെ വീട് നിർമ്മാണം ഇനിയും തടസ്സപ്പെടുത്തുന്നത് പാവപ്പെട്ട വലിയ ഒരു ജനവിഭാഗത്തോട് ചെയ്യുന്ന അനീതിയായി മാത്രമേ കാണാൻ കഴിയൂ.
CRZ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് E.K. സലിഹരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് TA.ജോസഫ്,
ധീവരസഭ താലൂക്ക് പ്രസിഡന്റ് AK. സരസൻ, SDPI സംസ്ഥാന സമിതി അംഗം VM. ഫൈസൽ, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ജലാലുദ്ദീൻ, ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് സാജു പോൾ, ബിജെഎംസ് ജില്ലാ സെക്രട്ടറി നന്ദനൻ മാങ്കായി, KPMS സംസ്ഥാന കമ്മിറ്റി അംഗം പ്രശോഭ് ഞാവേലി, ആക്ഷൻ കൗൺസിൽ സെക്രട്ടറി ബേസിൽ മുക്കത്ത്, ഖജാഞ്ചി സലി കെ എസ്, സി ജി ബിജു, പോൾ j മാമ്പിള്ളി, മാത്യൂസ് പുതുശ്ശേരി, വി എസ് രാധാകൃഷ്ണൻ, സുൽഫിക്കർ, പഞ്ചായത്ത് അംഗങ്ങളായ സജിത്ത്, സുനൈന, PB.സാബു, ഷംസുദ്ദീൻ, എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *