കളിപ്പാട്ടത്തിലൊളിപ്പിച്ചുൾപ്പെടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം വിമാനതാവളത്തിൽ കസ്റ്റംസ് പിടി കൂടി.

നെടുമ്പാശ്ശേരി: ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയിൽ നിന്നും 999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത് ജിദ്ദയിൽ നിന്നും വന്ന മറ്റൊരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷണങ്ങളാക്കിയാണ് കളിപ്പാട്ടത്തിനുള്ളിലൊളിപ്പിച്ചത്

നിരാലംബർക്ക് ആശ്രയമായി കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റ്‌ മാതൃ സമിതി.

കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവ ട്രസ്റ്റിന്റെ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ആലുവയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരാലമ്പരായവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു,,100 ഓളം പേർക്ക് ഭക്ഷണപൊതി നൽകി. ജയ പ്രകാശൻ, അജിതാ സുരേന്ദ്രൻ, ശാന്ത ഉണ്ണി, രജനി മോഹനൻ എന്നിവർ നേതൃത്വം നൽകി.