കുറ്റിപ്പുഴ ശ്രീ. കോവാട്ട് ഭഗവതി ക്ഷേത്രത്തിൽ 17- മത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു.
ആലുവ അദ്വൈതാശ്രമം സ്വാമി ശ്രീമത് പ്രബോധ തീർത്ഥ സ്വാമികൾ ഭദ്രദീപം പ്രോജ്ജ്വലിപ്പിച്ചു. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. ടി.പി. രാധാകൃഷ്ണന്റെ അദ്ദ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്വാമികൾ ആദ്യാത്മിക പ്രഭാഷണം നടത്തി.
യജ്ഞാചാര്യൻ ശ്രീ. മധു രാധേശ്യാം, ക്ഷേത്രം മേൽശാന്തി ശ്രീ. ഷാജി ഷണ്മുഖൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജോ. സെക്രട്ടറി ശ്രീ. ടി. എ. ലൈജു സ്വാഗതവും, കമ്മിറ്റി അംഗം ശ്രീ. വി.വി. രവി കൃതജ്ഞതയും രേഖപ്പെടുത്തി. യജ്ഞാചാര്യൻ ശ്രീ. മധു രാധേശ്യാം കോട്ടയം, സഹാചാര്യൻമാരായ ശ്രീ. ബാബുരാജ് ആലപ്പുഴ, ശ്രീ. സുരാജ് കുളക്കട, ശ്രീ. സോമൻ പത്തനംതിട്ട, ശ്രീ. ചന്ദ്രൻ എന്നാത്ത്, ക്ഷേത്രം മേൽശാന്തി ശ്രീ. ഷാജി ഷണ്മുഖൻ എന്നിവരുടെ കാർമികത്വത്തിലാണ് ഏഴ് ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
Comments (0 Comments)