ഗുരുദേവന്റെ ചെറായി പ്രസംഗം ജീവിതത്തിൽ പ്രാവർത്തികമാക്കണം – മന്ത്രി പി.രാജീവ്.

Spread the love

ഗുരുദേവന്റെ ചെറായി പ്രസംഗം ജീവിതത്തിൽ പ്രാവർത്തികമാക്കണം – മന്ത്രി പി. രാജീവ്.

ചെറായിൽ വച്ച് വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടണമെന്ന് അരുൾ ചെയ്ത ശ്രീനാരായണ ഗുരുദേവ വചനം പുതു തലമുറ അടിയന്തരമായി നടപ്പാക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എസ്. എൻ.ഡി.പി.യോഗം കൊടുങ്ങല്ലർ യൂണിയൻ പുതുതായി വെങ്കലത്തിൽ നിർമ്മിച്ച ഗുരുദേവ വിഗ്രഹ സമർപ്പണത്തിന്റെ ഭാഗമായി മൂന്നാം ദിവസം നടന്ന ദർശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ബേബിറാം, മുൻ നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ,വനിതാസംഘം യൂത്ത്മൂവ്മെന്റ് നേതാക്കളായ ജോളി ഡിൽഷൻ, ദിനിൽ മാധവ്, ഷീജ അജിതൻ, സമൽരാജ് എന്നിവർ സംസാരിച്ചു. രാവിലെ 8 മണിമുതൽ ഗണപതിഹവനം, ശാന്തി ഹവനം, ഗുരുപൂജ, കുടുംബ ഐശ്വര്യപൂജ എന്നീ ചടങ്ങകൾ നടന്നു. ചടങ്ങുകൾക്ക് വൈദികയോഗം ഭാരവാഹികൾ മുഖ്യകാർമ്മികത്വം വഹിച്ചു. എറണാകുളം ശുഭ ശ്രീകുമാർ ഗുരുദേവ ദർശനവും ഗുരുവിന്റെ അത്ഭുത പ്രവൃത്തിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബിജു പുളിക്കലേടത്ത് ഗുരുദേവ പ്രഭാഷണവും നടത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *