‘ ശുചിത്വത്തിനൊപ്പം കളമശ്ശേരി ‘
‘ ശുചിത്വത്തിനൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ പരിപാടി കുന്നുകര പഞ്ചായത്തിൽ തുടങ്ങി. എല്ലാ വാർഡുകളിലും ജനപ്രതിനികൾ നേരിട്ടാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കളമശ്ശേരി നിയോജകമണ്ഡലം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ എം.എൽ.എകൂടിയായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ പ്രചാരണ പരിപാടികളോടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധ പ്രവർത്തകർ വീടുകൾ കയറി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നതും അല്ലാത്തതുമായ മാലിന്യങ്ങളും നീക്കം ചെയ്യും. കുന്നുകര പഞ്ചായത്തിലെ ആറാം വാർഡിൽ നടന്ന മാലിന്യ ശേഖരണം പഞ്ചായത്തംഗം വി.ബി ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മുൻ അംഗം സീന സന്തോഷ് അദ്ധ്യക്ഷയായിരുന്നു. ഇ.എം സബാദ്, എസ്. ബിജു, സുകുമാർ കുറ്റിപ്പുഴ, ഹരിദാസ്, ഗിരിജ അജയൻ, സൗഭാഗ്യ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ : ശുചിത്വത്തിനൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ പരിപാടി കുന്നുകര പഞ്ചായത്തിലെ ആറാം വാർഡിൽ സന്നദ്ധ പ്രവർത്തകർ മാലിന്യം ശേഖരിക്കുന്നു
Comments (0 Comments)