സംസ്ഥാന അധ്യാപക അവാർഡിന് ആലുവഎസ് എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രൻസിപ്പാൾ ശ്രീമതി സീമ കനകാംബരൻ അർഹയായി.

Spread the love

1991 ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്ക്കൂളിൽ കെമിസ്ട്രി അധ്യാപികയായി അധ്യാപക ജീവിതം ആരംഭിച്ചു. 2006 ജൂൺ ഒന്നു മുതൽ ആലുവ എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. ആ സമയത്ത് 200ൽ താഴെ കുട്ടികൾ മാത്രമായിരുന്നു സ്കൂളിൽ അധ്യയനം നടത്തിയിരുന്നത് ടീച്ചറുടെ പ്രവർത്തനഫലമായി കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നായി ആലുവ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ മാറി .ഇന്ന് 1500ലധികം വിദ്യാർത്ഥികൾ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പഠന മേഖലയിലെ നേട്ടത്തോടൊപ്പം കലാകായികരംഗത്തും പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ടീച്ചർക്ക് കഴിഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തിൽ സ്കൂളിലെ 80 ശതമാനം കുട്ടികളും ദുരന്തഫലം അനുഭവിക്കേണ്ടി വന്നപ്പോൾ അവർക്ക് താങ്ങും തണലുമായി
ടീച്ചർ മാതൃക പ്രവർത്തനമാണ് കാഴ്ചവച്ചത്. 15 ലക്ഷത്തിലധികം രൂപ സമാഹരിച്ച് കുട്ടികൾക്ക് സഹായമെത്തിച്ചു. ആലുവായിലുള്ള മറ്റു സ്കൂളുകളിലെ കുട്ടികൾക്കും വെള്ളപ്പൊക്ക സമയത്ത് സഹായ മെത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു. കൊറോണക്കാലത്ത് കുട്ടികൾ ദുരിതമനുഭവിച്ചപ്പോൾ അവർക്കൊപ്പം നിന്ന് എല്ലാതരത്തിലുമുള്ള സഹായവും അവരുടെ വീടുകളിൽ എത്തിച്ച് നൽകാൻ മുൻകൈയെടുത്തു. കൊറോണക്കാലത്ത് ഓൺലൈൻ പഠന ക്ലാസ് എത്രയും പെട്ടെന്ന് തന്നെ സ്കൂളിൽ ആരംഭിക്കുകയും ഓൺലൈൻ പഠനത്തിന് ആവശ്യമായ TV, മൊബൈൽ ഫോൺ , ടാബ് എന്നിവ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എത്തിച്ചു നൽകുവാനും ടീച്ചർക്ക് സാധിച്ചു .ഓൺലൈൻ പഠനം കുട്ടികൾക്ക് ആവേശമായി മാറാൻ അനിമേറ്റഡ് ഗൂഗിൾ സ്ലൈഡുകൾ സ്വന്തമായി നിർമിച്ചു. വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ സ്കൂളിന്റ ഭൗതിക സൗകര്യം വർദ്ധിപ്പിക്കുന്നതിന് മുൻകൈയെടുത്തു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുട്ടികളിൽ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ കേരള ആക്ഷൻ ഫോഴ്സുമായി ചേർന്ന് വയനാട് ആദിവാസി സമൂഹത്തിന്റെ സഹായത്തോടെ ആയിരക്കണക്കിന് ക്ലോത്ത് ബാഗുകൾ നിർമ്മിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു. ആലുവ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരുടെ സഹായത്തോടെ സ്കൂൾ വിദ്യാർത്ഥിയായ നവിൻ രജീബിന് സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകുവാനും ടീച്ചർ മുൻകൈയെടുത്തു. മെയ് 31നാണ് ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചത്
ഫെഡറൽബാങ്ക് ഉദ്യോഗസ്ഥൻ പി വി അനിലിന്റെ ഭാര്യയും വൈക്കം തണ്ടാസ് ഗാർഡനിൽ കനകാംബരൻ മാഷിന്റെയും ശ്രീമതി കെ കെ ലീലയുടെയും മകളുമാണ്. തൃപ്പൂണിത്തുറ ലോട്ടസ് ഗാർഡനിലാണ് താമസം

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *