1117 – നമ്പർ തേലത്തുരുത്ത് ശാഖയുടെ കീഴിലുള്ള ശ്രീഗുരുദേവൻ കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗംആലുവ എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
1117 – നമ്പർ തേലത്തുരുത്ത് ശാഖയുടെ കീഴിലുള്ള ശ്രീഗുരുദേവൻ കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ശാഖ പ്രസിഡൻറ് ശ്രീ. റെജി അവർകളുടെ അധ്യക്ഷതയിൽ ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ആലുവ യൂണിയൻ സൈബർ സേന ചെയർമാൻ ശ്രീ. കെ.ജി. ജഗൽകുമാർ, ശാഖ സെക്രട്ടറി ശ്രീ. സി.കെ. സാഗരൻ, വൈസ് പ്രസിഡൻറ് ശ്രീ വി.എസ്. അനിക്കുട്ടൻ, കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി. ഷീബ ചന്ദ്രപ്പൻ, കുടുംബയൂണിറ്റ് കമ്മിറ്റിയംഗം ശ്രീ. ബി.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ അവർകൾ ചടങ്ങിൽ ആദരിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി കൺവീനറായി ശ്രീ രഞ്ജിത്തിനെയും, ജോയിൻറ് കൺവീനറായി ശ്രീ സിനോജ് കെ.ഡി, എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ശ്രീ. വിജയ പ്രകാശ്, ശ്രീ. ബി.കെ. കൃഷ്ണൻ, ശ്രീമതി. ഷീബ ചന്ദ്രപ്പൻ, ശ്രീമതി. ബിന്ദു പാർത്ഥിപൻ, ശ്രീമതി. സത്യഭാമ എന്നിവരെയും തിരഞ്ഞെടുത്തു.
യൂണിയൻ സൈബർ സേന കൗൺസിലർ ശ്രീ. രഞ്ജിത്ത് സ്വാഗതവും, കുടുംബയൂണിറ്റ് ജോയിൻ കൺവീനർ ശ്രീ. സിനോജ്.കെ.ഡി
കൃതജ്ഞതയും രേഖപ്പെടുത്തി..
Comments (0 Comments)