കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേയ്ക്ക് മാറ്റുവാനുള്ള ശ്രമം അവസാനിപ്പിക്കണംമെന്ന ആവശ്യവുമായി – ബി ഡി ജെ എസ്സ്. നിൽപ്പ് സമരം നടത്തി.

Spread the love

എറണാകുളം: കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് ട്രെയിൻ തമിഴ്നാട്ടിലേയ്ക്ക് മാറ്റുവാനുള്ള ശ്രമം അവസാനിപ്പിക്കണം – ബി ഡി ജെ എസ്സ്.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ സതേൺ റെയിൽവേയിലെ തമിഴ്നാട് ലോബി ഉദ്യോഗസ്ഥർ നടത്തുന്ന പക്ഷപാത സമീപനത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് മാറ്റുവാനുള്ള അണിയറശ്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി ഡി ജെ എസ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ബി ഡി ജെ എസ് ജില്ല പ്രസിഡൻ്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് സമരം ഉത്ഘാടനം ചെയ്തു. തിരുനൽവേലിയിൽ നിന്നും മധുരയിലേക്ക് സർവീസ് നടത്തുന്നതിനായ് കേരളത്തിനായി കേന്ദ്രം അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ തമിഴ് നാട്ടിലേക്കു മാറ്റുവാനുള്ള ശ്രമം ഹീനമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ എല്ലാ ജില്ലാ ജനറൽ പി.ദേവരാജൻ , പി.ബി. സുജിത്ത്, സെക്രട്ടറി മാരായ വിജയൻ നെടുമ്പാശ്ശേരി, സി.കെ. ദീലീപ്, മഹിള സേന ജില്ലാ സേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ , ഡോ ബോസ്, മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. പീതാംമ്പരൻ , വി.ടി.ഹരിദാസ് , ഉമേഷ് ഉല്ലാസ്, മണ്ഡലം ഭാരവാഹികളായ നാഥ്, ഷാജി ഇരുമ്പനം, അർജുൻ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. മനോജ് മാടവന, സുനിൽ ദത്ത്, എം.വി മനോഹരൻ, വി.കെ.സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *