ആലുവയിൽ വൻ കഞ്ചാവ് വേട്ട.

Spread the love

ആലുവ:

ആലുവയിൽ വൻ കഞ്ചാവ് വേട്ട. ഏഴരക്കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളായ മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേർ റൂറൽ പോലീസിന്‍റെ പിടിയിലായി. ഇതിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണ്. ഒഡീഷ ദുർഗാപ്രസാദ് ഗാവിൽ ചന്ദൻ നായിക്ക് (35), ഉദയഗിരി ഗാവിൽ നിരാണെ(45), മന്ദാകിനി (35) പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് . സ്ത്രീകളുടെ ബാഗിൽ പ്രത്യേകം പൊതിഞ്ഞ നിലയിലായിരുന്നു. പെരുമ്പാവൂരിലേക്കാണ് കൊണ്ടുവന്നത്. സൗത്ത് വാഴക്കുളം പോസ്റ്റാഫീസ് ജംഗ്ഷനിലെ വീട്ടിൽ നിന്നും 26 ഗ്രാം എം.ഡി.എം.എ യും, രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘം പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായാടത്ത് വീട്ടിൽ അജ്മൽ, മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലം, ചേലാട്ടുകുളം ഉള്ളാട്ടു കുട്ടി വീട്ടിൽ മുഹമ്മദ് ജാഷിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ജാഷിന്‍റെ പക്കൽ നിന്നും അഞ്ചര ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഇവർക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്, തടിയിട്ട പറമ്പ് പോലീസ്, ആലുവ പോലീസ് തുടങ്ങിയവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ എം.എം മഞ്ജു ദാസ്, വി.എം.കേഴ്സൻ എസ്.ഐമാരായ പി.ടി.ലിജിമോൾ, വി.എം.റാസിഖ്, കെ.ഉണ്ണികൃഷ്ണൻ എസ്.സി.പി.ഒ മാരായ കെ.എസ്.സ്നേഹലത, ഹിൽമത്ത്, കെ.കെ.ഷിബു, ജയൻ സി.പി.ഒ മാരായ അരുൺ.കെ.കരുണൻ, റോബിൻ ജോയി, പി.എസ്.ജീമോൻ, എം.ശ്രീകാന്ത്. രാജേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *