അധികാര ദുർവിനിയോഗം നടത്തിയ ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷും നാല് മെമ്പറുമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കണ്ണൂരിലേക്ക് പഞ്ചായത്ത് ജീപ്പിൽ നടത്തിയ യാത്ര ചെലവ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും മൂന്ന് വാർഡ് അംഗങ്ങളും തിരിച്ചടയ്ക്കണമെന്ന് സർക്കാർ ഉത്തരവ് വന്നതോടെ പ്രതിപക്ഷ പ്രതിഷേധ പരിപാടികൾ ശക്തമാക്കി. അധികാര ദുർവിനിയോഗം നടത്തിയ ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷും നാല് മെമ്പറുമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച്. ജില്ലാ പ്രസിഡന്റ് കെ എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
Comments (0 Comments)