“ഗുരുസ്പർശം” Art of Family Befriending ( Psychological ) “” 9-മത് ക്യാമ്പ് 1117 തേലത്തുരുത്ത് എസ് എൻ ഡി പി ശാഖയിൽ…””

Spread the love

എസ് എൻ ഡി പി യോഗം ആലുവ യൂണിയന്റെയും, ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ

“ഗുരുസ്പർശം”
Art of Family Befriending ( Psychological )

എന്ന പേരിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പരിധിയിലെ 61-ശാഖകളിൽ 61-ആഴ്ച്ചകളിലായി സംഘടിപ്പിക്കുന്ന ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ
മെഗാ ക്യാംപെയിന്റെ 9-മത് ക്യാമ്പ് 1117 തേലത്തുരുത്ത് എസ് എൻ ഡി പി ശാഖ മന്ദിരത്തിൽ വച്ച് ശാഖ പ്രസിഡന്റ്‌ ശ്രീ. കെ.വി. റജി അവർകളുടെ അദ്ധ്യക്ഷതയിൽ എസ് എൻ ഡി പി യോഗം ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് Dr. അലീന ജോൺസൺ
( Senior Resident Dept. of Psychiatry ) ക്ലാസ്സ് നയിച്ചു.
ആലുവ യൂണിയൻ കൗസിലിംഗ് ഫോറം പ്രസിഡന്റ്‌ ശ്രീ. ബിജു വാലത്ത് ( Counsellor & NLP therapist, National Skill Development ) & ശ്രീമതി. പ്രവീണ ബിജു ( സൈക്കോളജിസ്റ്റ് ). എന്നിവർ വിഷയാവതരണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ കൗൺസിലർ ശ്രീ. കെ. ബി. അനിൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം ശ്രീ. വി. ജി. വിനു, യൂണിയൻ സൈബർ സേന കൗൺസിലർ ശ്രീ. പി.ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കോഡിനേറ്റർ: ശ്രീ. ജഗൽ ജി ഈഴവൻ ( സൈബർ സേന എറണാകുളം ജില്ലാ ജോ. കൺവീനർ ).

ശാഖ സെക്രട്ടറി ശ്രീ. സി.കെ. സാഗരൻ സ്വാഗതവും, ശാഖ വൈസ് പ്രസിഡന്റ്‌ ശ്രീ. വി.എസ്. അനിക്കുട്ടൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *