മഹാത്മാ അയ്യങ്കാളിയെ അപമാനിച്ചയിൽ പ്രതിഷേധിച്ച് ആലുവായിൽ എസ്. സി മോർച്ച പ്രകടനം നടത്തി.

Spread the love

മഹാത്മാ അയ്യങ്കാളിയെ അപമാനിച്ചയിൽ പ്രതിഷേധിച്ച് ആലുവായിൽ എസ്. സി മോർച്ച പ്രകടനം നടത്തി

ആലുവ: നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ നവമാധ്യമങ്ങളിലൂടെ അപകീർത്തി പരമായിട്ടുള്ള പരാമർശം നടത്തിയിട്ടുള്ള വ്യക്തികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ എസ്സ്, സി മോർച്ച ആലുവായിൽ പ്രതിഷേധ പ്രകടനം നടത്തി..
എസ്സ്. സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കരയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന അധ്യക്ഷൻ ഷാജിമോൻ വട്ടേക്കാട്ഉദ്ഘാടനം ചെയ്തു.. മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായിട്ടുള്ള അജീഷ് തങ്കപ്പൻ, കമൽ അങ്കമാലി, ബിജെപി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, മോർച്ച മണ്ഡലം പ്രസിഡന്റ് വിനകുമാർ മുട്ടം, ജനറൽസെക്രട്ടറി അനൂപ് ചുണങ്ങംവേലി, മണ്ഡലം സെക്രട്ടറിമാരായ ശ്രീവിദ്യ ബൈജു, ബാലകൃഷ്ണൻ അമ്പാട്ടുകാവ്, ലാൽജി, നേതാക്കളായ പി.സി ബാലചന്ദ്രൻ,സനീഷ്
കളപുരക്കൽ,സുരേഷ് കാട്ടിക്കുഴി,ഉണ്ണിമായ, അനിൽകുമാർ
തുടങ്ങിയവർ നേതൃത്വം നൽകി
അയ്യങ്കാളിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച് ഇകഴ്ത്തി കാട്ടാൻ ശ്രമിച്ച
സാമൂഹിക വിരുതർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു തുറങ്കിൽ അടയ്ക്കണമെന്നും
അല്ലാത്തപക്ഷം കേന്ദ്ര പട്ടികജാതി ക്ഷേമ വകുപ്പിന് പട്ടികജാതി മോർച്ച സമീപിക്കുമെന്നും ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു..

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *