പാണക്കാട് മുഹമ്മദലിശിഹാബ് തങ്ങളുടെ ഓർമ്മ ദിനത്തിൽ പതിവ് തെറ്റിക്കാതെ സ്കൂളിൽ മരുന്നുകഞ്ഞി വിതരണം നടത്തി.
ശ്രീമൂലനഗരം.14 വർഷങ്ങൾക്കു മുമ്പ്നമ്മെ വിട്ടുപിരിഞ്ഞ മഹാനായ പാണക്കാട് മുഹമ്മദലിശിഹാബ് തങ്ങൾടെ നാമധേയത്തിൽശിഹാബ് തങ്ങൾ റിലീഫ് സെൽ ശ്രീമൂലനഗരം സംഘടിപ്പിച്ച ഔഷധക്കഞ്ഞി വിതരണംശ്രദ്ധേയമായി ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾപഠിക്കുന്ന ശ്രീ മൂലനഗരം ഗവൺമെന്റ്എൽ പി സ്കൂളിൽ വർഷങ്ങളായി ത ങ്ങളുടെ ഓർമ്മ ദിനത്തിൽ ആഗസ്ത് 1നു മുടക്കം വരുത്താതെ കുട്ടികൾക്ക് മരുന്നുകഞ്ഞി വിതരണം നടത്തുന്നത്. മതേതരത്തത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയി അറിയപ്പെട്ടിരുന്നശിഹാബ് തങ്ങളുടെഓർമ ദിനത്തിൽ ഇത്തരം പുണ്യ പ്രവർത്തികൾ നടത്താനാണ് റിലീഫ് സെല്ലിന്റെതീരുമാനം.
ശ്രീ മൂലനഗരം എൽപി സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്ശ്രീ മതി സിന്ധുപാറ പുറം ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശ്രീമൂലനഗരം മോഹൻ മുഖ്യ അതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, വാർഡ് മെമ്പർ എൻ സി ഉഷ കുമാരി, ബ്ലോക്ക് മെമ്പർ അഡ്വക്കറ്റ് ഷബീർ അലി,പി ടി എ പ്രസിഡന്റ്സിറാജ് ഉസ്മാൻ, എസ്എംസി ചെയർമാൻ ഷാജി ഫാഹിൻസ്, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്എം എസ് ഹാഷിം, മണ്ഡലം വൈസ് പ്രസിഡന്റ് ടി എ അബ്ദുൽ അസിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്‌മിസ്ട്രെസ് ബേബി സ്വാഗതവും മാതൃ ചെയർപേഴ്സൺ സരസ്വതിനന്ദിയും പറഞ്ഞു.
Comments (0 Comments)