അങ്കമാലി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യമുന്നയിച്ച് ബി എം എസ് അങ്കമാലി മേഖലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.

Spread the love

അങ്കമാലി:ഗതാഗതക്കുരുക്ക് നാൾക്കുനാൾ വർദ്ധിക്കുന്ന അങ്കമാലിക്ക് പരിഹാരമായി സമാന്തരപാതയായ അങ്കമാലി ബൈപ്പാസ് എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണമെന്ന് ബിഎംഎസ് അങ്കമാലി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു അങ്കമാലിക്കാർ മാത്രമല്ല അങ്കമാലിയിലൂടെ കടന്ന് പോകുന്ന ഏതൊരു യാത്രക്കാരനും വർഷങ്ങളായി ആവശ്യപ്പെടുന്ന ഒന്നാണ് അങ്കമാലി ബൈപ്പാസ് മാറിമാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ ജനങ്ങൾക്ക് ഉപകാരമാകുന്ന ഈ പദ്ധതി നടപ്പിലാക്കാതെ വെറും വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കുയാണ് രണ്ടു മുന്നണികളും ചെയ്തത് അതുകൊണ്ട് ജനങ്ങളുടെ യാത്രാശം പരിഹരിക്കുന്ന അങ്കമാലി ബൈപ്പാസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു അങ്കമാലി രുക്മിണി ഹാളിൽ നടന്ന സമ്മേളനത്തിൽ ബിഎംഎസ് മേഖലാ പ്രസിഡണ്ട് കെ കെ മോഹനൻ അധ്യക്ഷനായിരുന്നു ജില്ലാ പ്രസിഡണ്ട് കെ വിനോദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ശ്രീ ധനീഷ് നീറിക്കോട് സമാപന പ്രസംഗം നടത്തി ജില്ലാ ജോയിൻ സെക്രട്ടറി എംപി പ്രദീപ്കുമാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു മേഖലാ സെക്രട്ടറി കെ എസ് സേതു മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കെ എൻ നീലാണ്ടൻ ആനന്ദ് നാരായണൻ ഷിജു കൃഷ്ണൻ,സി എസ് സുരേഷ്,പി എസ് സരസൻ എ ബി ശ്രീകാന്ത് എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികൾ പ്രസിഡണ്ട് കെ എസ് സേതു സെക്രട്ടറി ഷിജു കൃഷ്ണൻ ട്രഷറർ കെ എം വിപിൻ.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *