6.6 ഗ്രാം എം.ഡി.എം.എ യും, എയർ പിസ്റ്റളും, തിരകളും, പത്ത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

Spread the love

6.6 ഗ്രാം എം.ഡി.എം.എ യും, എയർ പിസ്റ്റളും, തിരകളും, പത്ത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വരാപ്പുഴ പുത്തൻ പുരയ്ക്കൽ പവിൻ ദാസ് (23), കരിങ്ങാം തുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ വി.അനന്തകൃഷ്ണൻ (25) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, വടക്കേക്കര പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്ത് നിന്ന് ഇവർ അറസ്റ്റിലാകുന്നത്. തോക്കിൽ നിറയ്ക്കുന്ന 40 തിരകളും, രാസലഹരി പൊടിയ്ക്കാനുപയോഗിക്കുന്ന ബ്ലെയ്ഡും, തൂക്കാനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു കോഴിക്കോട് നിന്നുമാണ് ലഹരി കൊണ്ടുവന്നത്. യുവാക്കൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്പെക്ടർ വി.സി.സൂരജ് എസ്ഐമാരായ എം.എസ്.ഷെറി, വി.എം.റസാഖ്, എ.എസ്.ഐ റോബർട്ട് ഡിക്സൺ, സി.പി.ഒ മാരായ ടി.എസ് ശീതൾ, മിറാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറൽ ജില്ലയിൽ മയക്കുമരുന്ന് വേട്ട കൂടുതൽ ശക്തമാക്കാക്കി. ഒരു മാസത്തിനുള്ളിൽ അമ്പത് ഗ്രാമോളം രാസലഹരിയും, പത്ത് കിലോയിലേറെ കഞ്ചാവും പിടികൂടിയിരുന്നു.


omo

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *