ആലുവ അദ്വൈതാശ്രമത്തിൽ ദൈവദശകം ആലാപനത്തോടൊപ്പം യോഗ

Spread the love

ആലുവ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകത്തോടൊപ്പം യോഗ ചെയ്തത് എളമക്കര സ്വദേശിനി അഞ്ജന സന്തോഷിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്. ദൈവദശകം ജന ഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ അത് വായിക്കുക മാത്രമല്ല അത് ദൃശ്യവൽക്കരിക്കുകയും വേണമെന്ന ചിന്തയിൽ നിന്നാണ് ദൈവദശകം യോഗ ചെയ്യുവാൻ പ്രേരണയായതെന്ന് കൂട്ടായ്മയുടെ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. ഗിരീഷ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധ തീർത്ഥ സന്ദേശം നൽകി. സുനന്ദ ശബരീശൻ, കലാമണ്ഡലം പ്രിയം, ശ്രീരാഗം വാസുദേവൻ, അഞ്ജലി സുമേഷ്, വിനോദ് കക്കറ എന്നിവർ നേതൃത്വം നൽകി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *