എസ് എൻ ഓൺലൈൻ മീഡിയ ന്യൂസ് ചാനലിന്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ ശ്രീ. അനീഷ് പുല്ലുവേലിൽ ഉദ്ഘാടനം നിർവഹിച്ചു.
ആലുവ എസ് എൻ ഡി പി യൂണിയൻ സൈബർ സേനയുടെ യൂണിയൻ സമിതിയുടെ രൂപീകരണവും, എസ് എൻ ഓൺലൈൻ മീഡിയ ന്യൂസ് ചാനലിന്റെ ഉദ്ഘാടനവും ആലുവ എസ് എൻ ഡി പി ശാഖ ഹാളിൽ വച്ച് ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ അവർകളുടെ അദ്ദ്യക്ഷതയിൽ എസ് എൻ ഡി പി യോഗം സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ ശ്രീ. അനീഷ് പുല്ലുവേലിൽ ഉദ്ഘാടനം നിർവഹിച്ചു
ആലുവ എസ് എൻ ഡി പി യൂണിയൻ സൈബർ സേനയുടെ യൂണിയൻ സമിതിയുടെ രൂപീകരണവും, എസ് എൻ ഓൺലൈൻ മീഡിയ ന്യൂസ് ചാനലിന്റെ ഉദ്ഘാടനവും ആലുവ എസ് എൻ ഡി പി ശാഖ ഹാളിൽ വച്ച് ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ അവർകളുടെ അദ്ദ്യക്ഷതയിൽ എസ് എൻ ഡി പി യോഗം സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ ശ്രീ. അനീഷ് പുല്ലുവേലിൽ ഉദ്ഘാടനം നിർവഹിച്ചു. സൈബർ സേന കേന്ദ്ര സമിതി അംഗം ശ്രീമതി ശാലിനി സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ. പി.ആർ. നിർമ്മൽ കുമാർ, സൈബർ സേന എറണാകുളം ജില്ലാ കൺവീനർ ശ്രീ.റജി വേണുഗോപാൽ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോ. സെക്രട്ടറി ശ്രീ. അമ്പാടി ചെങ്ങമനാട്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി. ലത ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൗൺസിലർ ശ്രീ. രാജേഷ് എടയപ്പുറം, ശാഖ ഭാരവാഹികളായ ശ്രീ. ശശി തൂമ്പായിൽ ൽ, ശ്രീ. എൻ.സി. വിനോദ്, ശ്രീ. ബിജു വാലത്ത്, ശ്രീ. ഗുരുവരം വേണുഗോപാൽ എന്നിവർ സന്നിഹിതരായി. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. അമ്പാടി ചെങ്ങമനാടിനെ സൈബർ സേന ആദരിച്ചു. സൈബർ സേനയ്ക്ക് വേണ്ടി ചെയർമാൻ കെ.ജി. ജഗൽകുമാർ പൊന്നട അണിയിച്ചു.
സൈബർ സേന യൂണിയൻ സമിതി അംഗങ്ങളായി
കെ.ജി. ജഗൽകുമാർ ( ചെയർമാൻ ), സംഗീത് ഷാജി ( വൈസ് ചെയർമാൻ ), ദീപക് പി.എസ്. ( കൺവീനർ ), കോമള കുമാർ ( ജോയിൻ കൺവീനർ ), നിതീഷ് എരമത്ത് ( ജോയിൻ കൺവീനർ ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഹരിലാൽ കീഴ്മാട്, അശ്വിൻ ഊരക്കാട്, ആദിത്യൻ ചാലക്കൽ, ആതിര പൊയ്ക്കാട്ടുശ്ശേരി, ആർദ്ര കുട്ടിക്കാട്ടുകര, ജിജി സന്തോഷ് സൗത്ത് വാഴക്കുളം, അംബുജാക്ഷൻ തായ്ക്കാട്ടുകര, രഞ്ജിത്ത് തെലത്തുരുത്ത്, രശാന്ത് വയൽക്കര, അഭിലാഷ് മഠത്തിമൂല, സുവിക്ക് എടയപ്പുറം, നിതീഷ് നൊച്ചിമ എന്നിവരെയും തിരഞ്ഞെടുത്തു.
യൂണിയൻ സൈബർ സേന ചെയർമാൻ കെ.ജി. ജഗൽകുമാർ സ്വാഗതവും
കൺവീനർ ദീപക് കെ. എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)