ആർ. ശങ്കർ ജന്മദിന സമ്മേളനം ആലുവ എസ് എന്‍ ഡി പി യൂണിയൻ ആസ്ഥാനത്ത്
എസ് എൻ ഡി പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന, എംപ്ലോയീസ് ഫോറം, പെൻഷൻ കൗൺസിൽ, കൗൺസിലിംഗ് ഫോറം യൂണിയൻ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആർ. ശങ്കർ ജന്മദിന സമ്മേളനം ആലുവ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി. ലത ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ അവർകൾ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. പി.ആർ. നിർമ്മൽ കുമാർ, ഡൽഹി യൂണിയൻ പ്രസിഡന്റ് ശ്രീ. ടി.കെ. കുട്ടപ്പൻ, യൂണിയൻ കൗൺസിലിംഗ് ഫോറം പ്രസിഡന്റ് ശ്രീ. ബിജു വാലത്ത്, വിവിധ ശാഖ ഭാരവാഹികൾ ആയ ശ്രീ. ശശി തൂമ്പായിൽ, ശ്രീ.പി. കെ. ജയൻ, ശ്രീ. കെ.ആർ. ദേവദാസ്, ശ്രീ. പി.എൻ. ബാബു, ശ്രീ. ഭാസി എന്നിവർ സംസാരിച്ചു.
യൂണിയൻ സൈബർ സേന ചെയർമാൻ ശ്രീ. ജഗൽ ജി ഈഴവൻ സ്വാഗതവും സൈബർ സേന കൗൺസിലർ ശ്രീ. അഭിലാഷ് ഭരതൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)