ഇടുക്കിയുടെ വികസനത്തിന് സർക്കാരുകൾ വേഗതകൂട്ടണം – വെളളാപ്പള്ളി നടേശൻ

Spread the love

ഇടുക്കിയുടെ വികസനത്തിന് സർക്കാരുകൾ വേഗതകൂട്ടണം – വെളളാപ്പള്ളി നടേശൻ
പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തിൽ സർക്കാരുകൾ വേഗത കൂട്ടണമെന്ന് എന്ന് എസ്.എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ആവശ്യപ്പെട്ടു. എസ്. എൻ. ഡി. പി. യോഗം മലനാട് യൂണിയനിലെ 1329 നമ്പർ പുറ്റടി ശാഖായോഗം ശ്രീ സ്വയംപ്രഭാദേവി ക്ഷേത്രത്തിലെ കാർത്തികതിരുനാൾ ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും പുറ്റടി ടൗണിൽ നിർമ്മിച്ച ശ്രീ വെള്ളാപ്പളളി നാടേശൻ ധ്യാനസരാഥ്യ രാജതജൂബിലി മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ശ്രീമതി പ്രീതി നാടേശൻ ഭദ്രദീപം കൊള്ളുത്തി. മലനാട് യൂണിയൻ പ്രസിഡൻ ശ്രീ. ബിജു മാധവൻ അധ്യക്ഷത വഹിച്ചു. എസ്. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കിയിലെ ജനങ്ങൾ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് കഴിഞ്ഞു കൂടുന്നത്. വന്യമ്യങ്ങളുടെ ആക്രമണം. കൃഷിനാശം, നാണ്യ വിളകൾക്ക് മതിയായ വില ലഭിക്കാത്ത സഹചര്യം,വ്യാവസായ മേഖലയെ ബാധിക്കുന്ന പഴഞ്ചൻ നിയമങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി ഉണ്ടാവണം. ഉന്നത നിലവാരത്തിൽ ഉള്ള ഒരൊറ്റ സ്ഥാപനം പോലും ഇടുക്കി ജില്ലയിൽ ഇല്ലായെന്നത് ഏറ്റവും ദുഃഖകരമാണ്. മെഡിക്കൽ കോളേജിൽ മാരകരോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങളില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലേക്ക് കുടിയേറി പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയ ഇടുക്കി ജനതയുടെ ജീവിതാഭിലാഷമാണ് തന്റെ കിടപ്പാടത്തിന് പട്ടയം ലഭിക്കുക എന്നത്,എന്നാൽ ആ മോഹം സാക്ഷാത്കരിക്കാതെ കടന്നു പോയവർ ധാരാളമാണ്. പട്ടയം ലഭിക്കാത്തതുകൊണ്ട് ഇടുക്കിയുടെ പുരോഗതി വളരെയധികം പുറകിലായിരിക്കുന്നു. ആയതിനാൽ ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് പട്ടയം ലഭിക്കുന്നതിയുള്ള നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊളളണമെന്ന് ശ്രീ.വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
അതേപോലെ തന്നെ ചില ഭൂനിയമങ്ങളും പരിഷ്കരിച്ച ചില നടപടികളും ജില്ലയെ തന്നെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്രീ വിധു സോമൻ. SNDP യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ആർ മുരളീധരൻ, ശ്രീ ഷാജി പുള്ളോലിൽ, ശാഖായോഗം പ്രസിഡന്റ് എം.പി സാബു ശാഖായോഗം സെക്രട്ടറി ഷാജി മോൻ ബി, മാണിയൻ കൗൺസിലർ പി.എസ്.സുനിൽകുമാർ, മനോജ് അപ്പാന്താനം,SNDP വൈദികയോഗം യൂണിയൻ പ്രസിഡൻ്റ സോജു ശാന്തികൾ, യൂണിയൻ വനിതാസംഘം പ്രസിഡൻ്റ് സി.കെ വത്സ, യൂത്ത്മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കെ.പി., സെക്രട്ടറി സുബീഷ് ശാന്തി, സൈബർസേന കൺവിനെർ അരുൺകുമാർ, യൂത്ത് മൂവ്മെന്റ് കൗൺസിലർ ശരത് അണക്കര,കുമാരി സംഘം യൂണിയൻ പ്രസിഡന്റ് ആര്യമോൾ പി.എസ് ,ശാഖാ യോഗം വൈസ് പ്രസിഡന്റ് എ. ശശികുമാർ, യൂണിയൻ കമ്മറ്റിയംഗം ഷാജിമോൻ പി, വനിതാസംഘം പ്രസിഡണ്ടും രാമചന്ദ്രൻ, വനിതാ സംഘം സെക്രട്ടറി മഞ്ജു ,ശാഖാ യോഗം യൂത്ത്മൂവ്മെൻറ് കുമാരിസംഘം ഭാരവാഹികൾ ,യൂണിയനിലെ മറ്റു ശാഖകളിലെ ഭാരവാഹികൾ…. തുടങ്ങിയവർ പങ്കെടുത്തു

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *