എസ്എൻഡിപി യോഗം 215 പഴങ്ങനാട് ശാഖയുടെ 22- മത് പ്രതിഷ്ഠാ വാർഷികവും, കുടുംബ സംഗമവും, ബാലജനയോഗം ക്ലാസിന്റെ ഉദ്ഘാടനവും ആലുവ യൂണിയൻ പ്രസിഡൻറ് ശ്രീ. വി. സന്തോഷ് ബാബു അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

Spread the love

എസ്എൻഡിപി യോഗം 215 പഴങ്ങനാട് ശാഖയുടെ 22- മത് പ്രതിഷ്ഠാ വാർഷികവും, കുടുംബ സംഗമവും, ബാലജനയോഗം ക്ലാസിന്റെ ഉദ്ഘാടനവും, ദീർഘകാലം ശാഖയുടെ പ്രസിഡണ്ടായിരുന്ന എൻ. ബാലകൃഷ്ണനെ ആദരിക്കലും, വാണിജ്യ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശാഖ അംഗമായ അർജുൻ മോഹനനെ ആദരിക്കുന്ന ചടങ്ങും, ശാഖയുടെ സ്വാന്തന പദ്ധതിയിൽ പെടുത്തി ഗീത ഗോപിയുടെ മരണാനന്തര സഹായ സമർപ്പണവും (50000 രൂപ ) കൊടുത്തു. ശാഖ പ്രസിഡൻറ് ശ്രീ. ടി കെ ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹുമാനപ്പെട്ട ആലുവ യൂണിയൻ പ്രസിഡൻറ് ശ്രീ. വി. സന്തോഷ് ബാബു അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശാഖാ സെക്രട്ടറി ശശിധരൻ മേടക്കൽ സ്വാഗതം ആശംസിക്കുകയും ദിവ്യ പരമേശ്വരന്റെ ഗുരുസ്മരണയോടെ യോഗ നടപടികൾ ആരംഭിക്കുകയും ചെയ്തു.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എസ് എൻ ഡി പി യോഗം ബോർഡ് മെമ്പർ ശ്രീ. പി.പി. സനകൻ, മുൻ ശാഖാ പ്രസിഡൻറ് ശ്രീ. എൻ ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീ. എൻ. ടി. തമ്പി, ശാഖാ കമ്മിറ്റി അംഗം ശ്രീ. പി.ആർ രാജേഷ്, വനിതാ സംഘം പ്രസിഡണ്ട് ശ്രീമതി. ഷൈലജ വിജയൻ, വനിതാ സംഘം സെക്രട്ടറി ശ്രീമതി. അഞ്ചു പ്രദീപ്, യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ശ്രീ. വിഷ്ണുപ്രിയൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. രാജീവ് നെടുങ്ങപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ശാഖയുടെ വൈസ് പ്രസിഡൻറ് ശ്രീ. ജി. അനിദാസ് കൃതജ്ഞത രേഖപ്പെടുത്തി. രണ്ടുമണിക്ക് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടുകയും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം കൊടുക്കുകയും 9 മണിയോടുകൂടി കലാസന്ധ്യ അവസാനിക്കുകയും ചെയ്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *