എസ് എൻ ഡി പി യോഗം 1117 നമ്പർ ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് ശ്രീ റെജിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ശ്രീ വി.സന്തോഷ് ബാബു അവർകൾ നിർവഹിച്ചു.

Spread the love

എസ് എൻ ഡി പി യോഗം 1117 നമ്പർ ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് ശ്രീ റെജിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ശ്രീ വി.സന്തോഷ് ബാബു അവർകൾ നിർവഹിച്ചു. ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ കൗൺസിലർ ശ്രീ. കെ.ഡി. അനിൽകുമാർ, പുത്തൻവേലിക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി. സുമീല ശിവൻ, ആലുവ യൂണിയൻ സൈബർ സേന ചെയർമാൻ ശ്രീ. ജഗൽ ജി ഈഴവൻ, ഉണ്ണി മിശിഹാ ചർച്ച്‌ വികാരി ഫാദർ ബേസിൽ സ്റ്റീഫൻ, യൂണിയൻ സൈബർ സേന കൺവീനർ ശ്രീ. ദീപക് മാങ്ങാമ്പിള്ളി, കെ പി എം എസ് തേലത്തുരുത്ത് പ്രസിഡൻറ് ശ്രീ. പി.കെ. ശശി, തേലതുരുത്ത് ഈഴവ സമാജം സെക്രട്ടറി ശ്രീ. പ്രസാദ്.എസ്.സി, ചെറിയതേക്കാനം എൻഎസ്എസ് കരയോഗം പ്രസിഡൻറ്
ശ്രീ. വി.ആർ. ശശിധരൻ ജനക്ഷേമ പുലയോദ്ധാരണ സമിതി തേലതുരുത്ത് ശ്രീ. വിനോദ് കെ.എം,
തേലത്തുരുത്ത് ചാലക്ക പുലയോദ്ധാരണ സഭ പ്രസിഡന്റ്‌ ശ്രീ. ആർ.പി. ഷാജൻ,
ചാലക്ക എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ ശ്രീ. പി. വി. സുകുമാരൻ, എസ്എൻഡിപി ശാഖ ചെറുകിടപ്പുറം പ്രസിഡന്റ്‌ ശ്രീ. വി.ഡി. പ്രഭാകരൻ, തേലത്തുരുത്ത് യൂത്ത് മൂവ്മെൻറ് സെക്രട്ടറി ശ്രീ. അജിത് കുമാർ, എസ്എൻഡിപി യൂണിയൻ കമ്മിറ്റി ശ്രീ. വിനു വിജി, ആലുവ യൂണിയൻ സൈബർ സേന കമ്മിറ്റി അംഗം ശ്രീ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഈ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ശ്രീ. സുരേഷ് മാഞ്ഞാലി, സിനി ആർട്ടിസ്റ്റ് ശ്രീ. അരുൺ മാഞ്ഞാലി, സിനി ആർട്ടിസ്റ്റ് ശ്രീ. സജീഷ് മാഞ്ഞാലി, മൊയ്ത്തായി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് ശ്രീ. മോൾട്ടിൻ സെബാസ്റ്റ്യൻ, സംസ്ഥാന മൊയ്ത്തായി ചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവ് ശ്രീ. ജീമോൻ സുരേന്ദ്രൻ, അമിട്ടി സർവകലാശാല എം എസ് സി ഒന്നാം റാങ്ക് ജേതാവ് നീതു മോനിക്ക്, ജോസ് സ്കൂൾ കലോത്സവത്തിൽ സംസ്കൃതം കഥാരചന എഗ്രേഡ് നേടിയ കുമാരി അനീറ്റ ആന്റണി,
എസ് എസ് എൽ സി പ്ലസ് ടു വിജയികളായ ശാഖ അംഗങ്ങളുടെ മക്കൾക്കും എസ്എൻഡിപിയിലെ മുതിർന്ന പൗരന്മാരെയും ആദരിച്ചു.
ശാഖ സെക്രട്ടറി ശ്രീ. സി. കെ. സാഗരൻ സ്വാഗതവും, ശാഖ വൈസ് പ്രസിഡൻറ് ശ്രീ. വി.എസ്. അനിക്കുട്ടൻ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ശാഖയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സമ്മാനദാനവും നൽകി ആദരിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *