എസ് എൻ ഡി പി യോഗം 2711-ാം നമ്പർ പൊയ്ക്കാട്ടുശ്ശേരി ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് സി.കെ.ശശിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് വി.സന്തോഷ് ബാബു ഉത്ഘാടനം നിർവഹിച്ചു.

Spread the love

എസ് എൻ ഡി പി യോഗം 2711-ാം നമ്പർ പൊയ്ക്കാട്ടുശ്ശേരി ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് സി.കെ.ശശിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് വി.സന്തോഷ് ബാബു ഉത്ഘാടനം നിർവഹിച്ചു. ആലുവ യൂണിയൻ വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ആലുവ യൂണിയൻ കമ്മിറ്റി മെമ്പറും കുറുമശ്ശേരി മേഖലാ കൺവീനർ കെ.ബി.അനിൽകുമാർ, യൂണിയൻ സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ, ശാഖാ വൈസ് പ്രസിഡൻറ് കെ.എസ്.സുകുമാരൻ, സൈബർ സേന യൂണിയൻ കൺവീനർ ദീപക് മാങ്ങാമ്പിള്ളി, ശാഖാ വനിതാ സംഘം പ്രസിഡൻറ് ബിന്ദു സുധൻ, സൈബർ സേന യൂണിയൻ കമ്മിറ്റി അംഗം ആതിര സനിൽ എന്നിവർ സംസാരിച്ചു. 2711-ാം നമ്പർ എസ് എൻ ഡി പി ശാഖയിലെ 70 വയസ്സിന് മുകളിലുള്ള മുൻ ശാഖ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

ശാഖ സെക്രട്ടറി സി.എ.സുബ്രമഹ്ണ്യൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ജയൻ തളീക്കര കൃതജ്ഞതയും രേഖപ്പെടുത്തി.തുടർന്ന് ശാഖയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സമ്മാനദാനവും നൽകി ആദരിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *