കാർ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
അത്താണി – മാഞ്ഞാലി റോഡിൽ കുറ്റിയാൽ ജങ്ഷനിൽ ആണ് അപകടം നടന്നത് കാറിൽ സഞ്ചരിച്ചിരുന്ന ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ഹൌസ് സർജൻ ഡോ. അഭിഷേക് ഗോപി അടക്കം സാരമായി പരിക്കേറ്റ ഏഴ് പേരെ ചാലാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്താണി ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന കാർ മറ്റൊരു സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ പറവൂർ നിന്ന് അങ്കമാലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചാണ് നിന്നത്.
Comments (0 Comments)