കോടനാട് കുട്ടാടം മെയിൻ റോഡിലെ കാനയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.
കോടനാട് കുട്ടാടം മെയിൻ റോഡിലെ കാനയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടാഞ്ചേരി ചക്കാംപാടം അഫ്സൽ (36) പള്ളുരുത്തി അഷ്റഫ് മൻസിലിൽ ആഷിം (29) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ജനസാന്ദ്രതയുള്ള സ്ഥലത്ത് രാത്രിയിലാണ് മാലിന്യം തള്ളിയത്. തുടർന്ന് സ്ഥലം വിട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളും വാഹനവും പിടിയിലായത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാരായ കുര്യാക്കോസ്, പുഷ്പരാജൻ സി.പി.ഒ മാരായ ബെന്നി, നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0 Comments)