ഗതാഗത നിയമ ലംഘനം നാളെ മുതൽ പിഴ ഈടാക്കി തുടങ്ങും മന്ത്രി ആന്റണി രാജു

Spread the love

തിരുവനന്തപുരം :- ഗതാഗത നിയമ ലംഘനം നടത്തുന്നവർക്ക് നാളെ മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പത്ര സമ്മേളനത്തിൽ പറഞ്ഞു
റോഡപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം പ്രവർത്തനസജ്ജ്മാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്ന് ആന്റണി രാജു പറഞ്ഞു
2023ഏപ്രിൽ വരെ 16.528റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 1447 പേർ 19,015 പേർക്ക് ഗുരുതരമായ പരിക്കേൾക്കുകയും ചെയ്തു. മരണമടയുന്നവരിൽ കൂടുതലും യുവാക്കളാണ്
ഇരു ചക്ര വാഹനങ്ങളിൽ 12 വയസിനു താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതല്ലെന്ന് ആന്റണി രാജു പറഞ്ഞു
പിഴ സംബന്ധിച്ച് പരാതിയുള്ളവർ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ ക്ക് അപ്പീൽ നൽകാവുന്നതാണെന്ന് ആന്റണി രാജു പറഞ്ഞു
സുതാര്യവും, മനുഷ്യ ഇടപെടൽ കുറക്കുന്നതും അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *