ഗുരുതേജസ്സ് പ്രാർത്ഥന കുടുംബയോഗ മരണാനന്തര സഹായ സംഘത്തിന്റെ 16-ാമത് വാർഷിക പൊതുയോഗം
218-ാം നമ്പർ എടയപ്പുറം എസ് എൻ ഡി പി ശാഖയിലെ ഗുരുതേജസ്സ് പ്രാർത്ഥന കുടുംബയോഗ മരണാനന്തര സഹായ സംഘത്തിന്റെ 16-ാമത് വാർഷിക പൊതുയോഗം പാറപ്പുറത്ത് വീട്ടിൽ ശ്രീ. മനോജ് അവർകളുടെ വസതിയിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ശാഖ പ്രസിഡൻറ് ശ്രീ. ടി.എ. അച്യുതൻ അദ്ദ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡൻറ് ശ്രീ. വി. സന്തോഷ് ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി ഈ യോഗത്തെ ധന്യമാക്കി.
മുൻ പൊതുയോഗ മിനിറ്റ്സും 2022-ലെ വാർഷിക പൊതുയോഗ റിപ്പോർട്ടും ഗുരുതേജസ്സ് മരണാനന്തരസഹായ സംഘം കൺവീനർ ശ്രീ. വി. മോഹനൻ അവതരിപ്പിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. പി.ആർ. നിർമ്മൽ കുമാർ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ശ്രീമതി. ലത ഗോപാലകൃഷ്ണൻ, ശാഖാ സെക്രട്ടറി ശ്രീ. സി.ഡി. സലിലൻ, ശാഖ യൂണിയൻ കമ്മിറ്റിയംഗം ശ്രീ. സി.ജി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ശാഖ കമ്മിറ്റി അംഗം ശ്രീമതി. സതി രാജപ്പൻ കൃതഞ്ജത അർപ്പിച്ചു.
Comments (0 Comments)