നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ അഷ്ടബന്ധത്തോടെ അനുബന്ധിച്ച് ധ്വജ പ്രതിഷ്ഠ, ഭൈരവ പ്രതിഷ്ഠ, നാഗ പ്രതിഷ്ഠ, വലിയ ബലിക്കൽ പ്രതിഷ്ഠ, പ്രദക്ഷിണ വീഥിയുടെ പുനർനവീകരണം എന്നിവയുടെ സമർപ്പണം എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് ശ്രീ.തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.

Spread the love
കാലാനുസൃതമായി ആചാര പ്രതിഷ്കരണങ്ങൾ വരുത്തി ക്ഷേത്ര സംസ്കാരത്തെ ശാസ്ത്രയുക്തമാക്കുകയാണ് ശ്രീനാരായണ ഗുരുദേവൻ ചെയ്തത്. ആ മഹാ ഗുരുവിന്റെ ചൈതന്യം ഉറങ്ങുന്ന മണ്ണാണ് നാഗമ്പടം. ബോധാനന്ദ സ്വാമിജിയുടെ സാന്നിധ്യവും ഈ മണ്ണിനെ ധന്യമാക്കുന്നു. ശിവഗിരി തീർത്ഥാടനത്തിന് മഹാഗുരു അനുവാദം നൽകിയത് ലോകമുള്ള കാലത്തോളം നിലനിൽക്കുന്ന ചരിത്ര സത്യമാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കുന്ന ഈ വേളയിൽ ഗുരുവിന്റെ ക്ഷേത്ര സങ്കൽപ്പങ്ങളുടെ പൂർണ്ണതയിലേക്ക് നാഗമ്പടം ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ധന്യത പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ തന്ത്ര വിശരാദ ബഹുമതി നൽകി വൈദിക വൃത്തിയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ബ്രഹ്മശ്രീ കുമരകം ഗോപാലൻ തന്ത്രികൾ, നാഗമ്പടം ക്ഷേത്രത്തിൽ നിസ്വാർത്ഥമായ സേവനമനുഷ്ഠിക്കുന്ന സി ഭാസ്കരൻ ദീപു നിവാസ് എന്നിവരെ ശ്രീ.തുഷാർ വെള്ളാപ്പള്ളി ആദരിച്ചു.
യൂണിയൻ കൗൺസിലർ ശ്രീ.സതീഷ് കുമാർ മണലിൽ രചിച്ച വൈക്കം സത്യാഗ്രഹം ഹിന്ദുമത ജീർണ്ണതയുടെ ചരിത്രസ്മാരകം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
യൂണിയൻ പ്രസിഡണ്ട് ശ്രീ എം മധു അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ശ്രീ.എ ജി തങ്കപ്പൻ, യോഗം കൗൺസിലറും യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ടുമായ ശ്രീ.പച്ചയിൽ സന്ദീപ്,ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീ.ലിജിലാൽ, യൂണിയൻ സെക്രട്ടറി ശ്രീ.ആർ രാജീവ്, അഡ്വക്കേറ്റ് കെ പ്രസാദ് എന്നിവർ സംസാരിച്ചു. ശ്രീ.സജീഷ് കുമാർ മണലേൽ, ശ്രീ.പി വി ഗിരീഷ് ശ്രീ.പി വി വിനോദ്, ശ്രീ.എ ജി ദിലീപ് കുമാർ, ശ്രീ.എം സി സുരേഷ്, ശ്രീ.ലിനീഷ് ടി ആക്കളം ശ്രീ.അനിൽകുമാർ, ശ്രീ. സുമോദ്, ശ്രീമതി.ഇന്ദിരാ രാജപ്പൻ, ശ്രീമതി.സുഷമാ മോനപ്പൻ, സൈബർ സേന കോട്ടയം ജില്ലാ ചെയർമാൻ ശ്രീ. ബിബിൻ ഷാൻ, ക്ഷേത്രം ശ്രീ.രജീഷ് ശാന്തികൾ, കുമരകം ജിതിൻ ഗോപാൽ തന്ത്രികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *