മലനാട് യൂണിയനിൽ ആവേശമായി “ജ്ഞാനം ആനന്ദം” യുവജനക്യാമ്പ്.

Spread the love

ആനന്ദത്തിലൂടെ വിജ്ഞാനം പ്രദാനം ചെയ്ത് യുവാക്കളെ പുതിയ ദിശാബോധത്തിലേക്ക് നയിക്കുന്നതായി എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ യുവജന അവധിക്കാല ഏകദിന ക്യാമ്പ് ‘ജ്ഞാനം ആനന്ദം 2023. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ലാപ്പളി ഉദ്ഘാടനം ചെയ്ത ക്യാമ്പ് യൂത്ത്മൂവ്മെന്റ്- കുമാരിസംഘം ഭാരവാഹികൾ മികച്ച അനുഭവമാണ് പകർന്ന് നൽകിയത്. കട്ടപ്പന വെള്ലയാംകുടി കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ഉദ്ഘാടന ശേഷം ‘ജ്ഞാനം’ വിഭാഗത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടന്നു. രാവിലെ പ്രമുഖ മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം നയിച്ച ക്ലാസ് ഒരേസമയം അദ്ഭുതവും ഉത്തേജനവുമേകി. ഉച്ചകഴിഞ്ഞ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സംഘടനാ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. തുടർന്ന് ക്യാമ്പിലെ യുവജന പ്രവർത്തകരുടെ കലാ സാംസ്കാരിക പരിപാടിയായ ‘ആനന്ദം’ അരങ്ങേറി. രാത്രി ഗാനമേളയും ഡി.ജെ.പാർട്ടിയും ക്യാമ്പിന് മിഴിവേകി. മലനാട് യൂണിയന് കീഴിലുള്ള 38 ശാഖകളിൽ നിന്നായി 300 യൂത്ത്മൂവ്മെന്റ് പ്രവർത്തകരും 300 കുമാരിസംഘം പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു. സൈബർസേന യൂണിയൻ ചെയർമാൻ ദിലീപ് വി.എസ്, കൺവീനർ അരുൺകുമാർ, എസ്.എൻ ക്ലബ് പ്രസിഡന്റ് വിശാഖ് കെ.എം, സെക്രട്ടറി സജീഷ്കുമാർ, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റുമാരായ വിഷ്ണു ടി.കെ, ഹരീഷ് ആലംപ്പളി, ജോയിന്റ് സെക്രട്ടറിമാരായ അരുൺ നെടുംപ്പളി, രാഹുൽ ഈട്ടിത്തോപ്പ്, കൗൺസിലർമാരായ അനീഷ് രാഘവൻ, അശോകൻ പുളിയന്മല, ജെയ്സൺ കാഞ്ചിയാർ, സനീഷ് കട്ടപ്പന, അജേഷ് വലിയകണ്ടം, ശരത്ത് അണക്കര, അഖിൽ കൂട്ടാർ, കുമാരിസംഘം വൈസ് പ്രസിഡന്റുമാരായ ഗായത്രി സതീശൻ, രേഷ്മ കെ.ബി, ട്രഷറർ ആര്യ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായ അഷിക ഷിബു, ആതിര ശശി, കൗൺസിലർമാരായ ജ്യോത്സന ടി.പി, അതുല്യ എം. ബാബു, ദേവിക അനിൽകുമാർ, നവ്യമോൾ മോഹൻദാസ്, അഹല്യ സാഗർ, ദേവിക പി. രമണൻ, ചിന്നുമോൾ പി.സി, അഹല്യ സജി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *