മലപ്പുറം താനൂരിൽ ബോട്ട് മുങ്ങി 22 മരണം
മലപ്പുറം താനൂരിന് സമീപം തൂവൽ തീരത്ത് വിനോദ സഞ്ചാരബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേര് മുങ്ങിമരിച്ചു. പൂരപ്പുഴ അറബിക്കടലിലേക്ക് ചേരുന്ന ഭാഗത്താണ് അപകടം 20 ആളുകൾക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 40 പേർക്ക് ടിക്കറ്റ് കൊടുത്തിരുന്നു എന്നാണ് സൂചന. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല. മരിച്ചവരിൽ 7 കുട്ടികളും. 4 പേരുടെ നില അതീവ ഗുരുതരാവസ്ഥയിൽ.
Comments (0 Comments)