മഹാകവി കുമാരനാശാന്റെ 150-മത് ജന്മദിന സമ്മേളനം ആലുവ കുമാരനാശാൻ മെമ്മോറിയൽ ഹാളിൽ വച്ച് ( ആലുവ എസ് എൻ ഡി പി ശാഖ ഹാൾ ) ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ശ്രീ. വി. സന്തോഷ്‌ ബാബു അവർകളുടെ അദ്ധ്യക്ഷതയിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

കവി, സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ നൈപ്പുണ്യം തെളിയിച്ച, കേരളത്തിൽ നിലനിന്നിരുന്ന ചാതൂർവർണ്യ വ്യവസ്ഥിതിക്കെതിരെ തന്റെ തൂലിക പടവാളാക്കി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജന: സമൂഹത്തിന്റെ സാമൂഹ്യനീതിക്കായ് പടപൊരുതിയ എസ് എൻ ഡി പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 150-മത് ജന്മദിന സമ്മേളനം ആലുവ കുമാരനാശാൻ മെമ്മോറിയൽ ഹാളിൽ വച്ച് ( ആലുവ എസ് എൻ ഡി പി ശാഖ ഹാൾ ) ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ശ്രീ. വി. സന്തോഷ്‌ ബാബു അവർകളുടെ അദ്ധ്യക്ഷതയിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് പുഷ്‌പ്പാർച്ചനയും, മധുരപലഹാര വിതരണവും സാഹിത്യ സമ്മേളനവും നടന്നു.
പ്രമുഖ സാഹിത്യകാരൻ പ്രൊഫസർ കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യോഗം അസി. സെക്രട്ടറി ശ്രീ. കെ. എസ്. സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർ ശ്രീ.വി. ഡി. രാജൻ, യൂണിയൻ കൗൺസിലർ ശ്രീ. സജീവൻ ഇടച്ചിറ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ശ്രീമതി. ലത ഗോപാലകൃഷ്ണൻ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി ജോ. സെക്രട്ടറി ശ്രീ. അമ്പാടി ചെങ്ങമനാട്, സൈബർ സേന ജില്ലാ ജോ. കൺവീനർ ശ്രീ. കെ.ജി. ജഗൽകുമാർ എന്നിവർ സംസാരിച്ചു.
ബഹു: എസ് എൻ ഡി പി യോഗത്തിന്റെ നിർദ്ദേശപ്രകാരം ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കി.

യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ശ്രീ. പി.ആർ. നിർമ്മൽ കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *