ശ്രീനാരായണ ഗുരുദേവൻ താമസിച്ചിരുന്ന ആലുവയിലെ വൈദിക മഠത്തിന്‍റെ പുനർ നിർമ്മാണം പൂർത്തിയായി
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ദീർഘകാലം താമസിച്ചിരുന്ന ആലുവയിലെ വൈദിക മഠം ( ആലുവ എസ് എൻ ഡി പി HSS അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ) കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിൽ ആയിരുന്നു. ഇന്നത് പുനർ നിർമ്മിച്ചിരിക്കുകയാണ്. ആയതിന്റെ ഉദ്ഘാടന കർമ്മം നാളെ 17-05-2023 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ബഹു: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകൾ നിർവഹിക്കുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബഹു : എസ് എൻ ഡി പി യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ അവർകളുടെ അദ്ദ്യക്ഷതയിൽ ബഹു: കേരള വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തുന്നു. യോഗം വൈസ് പ്രസിഡന്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളി, എസ് എൻ ട്രസ്റ്റ് ഡയരക്ടർ ബോർഡ് മെമ്പർ ശ്രീമതി പ്രീതി നടേശൻ, യോഗം ദേവസ്വം സെക്രട്ടറി ശ്രീ. അരയാക്കണ്ടി സന്തോഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നു.
Comments (0 Comments)