സംവരണമുള്ളവർ നോക്കി നിൽക്കുമ്പോൾ സംവരണമില്ലാത്തവക്ക് യഥേഷ്ട്ടം ജോലി ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലനിൽക്കുന്നത്. വെള്ളാപ്പള്ളി നടേശൻ

Spread the love

ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ ആലുവ സംസ്‌കൃത പാഠശാല അങ്കണത്തിൽ ( SNDP HSS ) സ്ഥിതി ചെയ്യുന്ന ഗുരുദേവൻ ദീർഘകാലം താമസിച്ചിരുന്ന വൈദിക മഠം കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിൽ ആയിരുന്നത് എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ പുണരുദ്ധാരണം നടത്തിയതിന്റെ ഉദ്ഘാടന കർമ്മം ബഹു: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകൾ നിർവഹിച്ചു.

ശ്രീനാരായണ ഗുരുദേവനെയും, കുമാരനാശാനേയുമെല്ലാം വിസ്മരിച്ചതുമൂലമാണ് ഈഴവ സമുദായം സാമൂഹികമായി പിന്നോക്കംപോയതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആലുവ അദ്വൈതാശ്രമം മേൽശാന്തി ശ്രീ. ജയന്തൻ ശാന്തിയുടെ ഗുരുസ്മരണയോടെ ആരംഭിച്ച സമ്മേളനത്തിൽ
ബഹു: എസ് എൻ ഡി പി യോഗം പ്രസിഡന്റ്‌ ഡോ. എം.എൻ. സോമൻ അവർകൾ അദ്ദ്യക്ഷത വഹിച്ചു. യോഗം ഡയരക്ടർ ബോർഡ് മെമ്പറും പുനരുദ്ധാരണ കമ്മിറ്റി കൺവീനറുമായ ശ്രീ. വി. ഡി. രാജൻ സ്വാഗതമരുളി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമത് ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. എസ് എൻ ട്രസ്റ്റ്‌ ഡയരക്ടർ ബോർഡ് മെമ്പർ ശ്രീമതി പ്രീതി നടേശൻ ഗുരുദേവ പ്രതിമ അനാച്ഛാദനം നടത്തി. യോഗം ദേവസ്വം സെക്രട്ടറി ശ്രീ. അരയാക്കണ്ടി സന്തോഷ്‌ ഗുരുദേവ പ്രതിമ സമർപ്പണം നടത്തി. നടത്തി. എസ് എൻ ഡി പി ആലുവ യൂണിയൻ പ്രസിഡന്റ്‌ ശ്രീ. വി. സന്തോഷ്‌ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. SNDP HSS പ്രിൻസിപ്പാൾ ശ്രീമതി സീമ കനകാംബരൻ, SNDP HS ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് കുട്ടപ്പൻ, PTA പ്രസിഡന്റ്‌ ശ്രീമതി ഷൈമി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ. രാമചന്ദ്രൻ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *