സഹോദരൻ അയ്യപ്പൻ ചെറായിയിൽ നടത്തിയ പന്തിഭോജനത്തിന്റെ 106-മത് വാർഷികത്തോടനുബന്ധിച്ച് ആലുവ എസ്‌ എൻ ഡി പി യൂണിയൻ യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ ചരിത്ര സ്മരണ സായാഹ്നവും, സ്നേഹ സംഗമ ദീപ പ്രതിജ്ഞയും നടത്തി.

Spread the love

ശ്രീനാരായണ ഗുരുദേവന്റെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഏകലോക സിദ്ധാന്തം യാഥാർത്ഥ്യമാക്കുവാൻ തന്റേതായ വീക്ഷണ കോണുകളിലൂടെ സഞ്ചരിച്ച സഹോദരൻ അയ്യപ്പൻ 1917 മെയ് 29ന് ചെറായി നടത്തിയ പന്തിഭോജനം നടത്തിയതിന്റെ 106 -മത് വാർഷികം കൊണ്ടാടുന്ന ഈ വേളയിൽ ഗുരുദേവന്റെ ജ്വലിക്കുന്ന ജീവിത ദർശനങ്ങളും കടന്നുപോയ ചരിത്ര നിമിഷങ്ങളും അടങ്ങിയ സംസ്കൃതപാഠശാല ( SNDP HSS അങ്കണത്തിൽ ) ആലുവ യൂണിയന്റെ യുവജന സംഘടനകളായ യൂത്ത്മൂവ്മെന്റ്, സൈബർ സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്നു.
സംസ്‌കൃത പാഠശാല ഹോസ്റ്റലിൽ ശ്രീനാരായണ ഗുരുവിന്റെ വകയായി വിവിധ ജാതി മതസ്ഥരായ വിദ്യാർഥികളെ ഒരുമിച്ചിരുത്തി അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുമായിരുന്നു. ഇതാണ് സഹോദരൻ അയ്യപ്പന് മിസ്രഭോജനത്തിന് പ്രചോദനമായത്.
ഹിന്ദുമതവിശ്വാസികൾ ആയിരുന്ന വിദ്യാർത്ഥികൾ ഉച്ചനീചത്വങ്ങൾ ഇല്ലാതെ
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, ചെറായിയിൽ നടന്ന മിശ്രഭോജന ത്തിൻറെ പ്രാഥമിക ചർച്ചകൾ നടന്നതും, സംസ്‌കൃത പാഠശാലയിലെ ഹോസ്റ്റലിൽ വച്ചായിരുന്നു
സാമൂഹ്യരംഗത്ത് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പോർമുഖം തുറന്നത് ചെറായി പന്തിഭോജനത്തിനുശേഷം കുമാരനാശാന്റെ നേതൃത്വത്തിൽ സഹോദരൻ അയ്യപ്പനെ മുക്തകണ്ഠം അനുമോദിക്കാൻ ഉള്ള അനുമോദന യോഗം ചേർന്നതും ഈ പാഠശാല അങ്കണത്തിൽ ആയിരുന്നു മിശ്രഭോജനത്തിൽ 106-മത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇതിഹാസ നായകനായ സഹോദരൻ അയ്യപ്പനോടുള്ള കടപ്പാട്
ആലുവ എസ്എൻഡിപി യൂണിയൻ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ചരിത്ര സ്മരണ സായാഹ്നവും, സ്നേഹ സംഗമ ദീപ പ്രതിജ്ഞയും എടുത്തു
ആലുവ എസ്എൻഡിപി സ്കൂൾ സംസ്കൃത പാഠശാല അങ്കണത്തിൽ ഗുരു താമസിച്ചിരുന്ന വൈദിക മഠത്തിന് മുന്നിൽ
യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡണ്ട് അങ്കം ആൾ അമ്പാടി ചെങ്ങമനാടിന്റെ നേതൃത്വത്തിൽ നടത്തിയ സ്നേഹ സംഗമം ആലുവ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു അവർകൾ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ സ്നേഹസംഗമ ദീപ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗം ബോർഡ് മെമ്പർ ശ്രീ.വി. ഡി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സൈബർ സേന ജോ: കൺവീനർ കോമളകുമാർ
സ്വാഗതവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി. ലത ഗോപാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *