സ്വാമിനിമാർക്ക് സ്വീകരണം
———— – — – – – – – – – –
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠത്തിൽ നിന്നും മെയ് 5, ചിത്രാപൗർണ്ണമി നാൾ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളിൽ നിന്നുംസന്ന്യാസം സ്വീകരിച്ച നാല് സ്വാമിനിമാർക്കും മെയ് 11 രാവിലെ11.30 ന് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് സ്വീകരണം നൽകുന്നു.പൂർവ്വാശ്രമത്തിൽ അന്നമനട സ്വദേശിനിയായ സുജാത , സ്വാമിനി മാതാ നാരായണ ചിത് പ്രകാശിനി എന്ന പേരിലും വയനാട് സ്വദേശിനി ലീല , സ്വാമിനി മാതാ നാരായണ ചൈതന്യമയി എന്ന പേരിലും പത്തനംതിട്ട മുറിഞ്ഞ കൽ സ്വദേശിനി ആനന്ദവല്ലി സ്വാമിനി മാതാ നാരായണ ദർശനമയി എന്ന പേരിലും വാഴക്കുളം സ്വദേശിനി ശാരദ സ്വാമിനി മാത നാരായണ ചിത് വിലാസിനി എന്ന പേരിലുമാണ് സന്യാസം സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ശിവഗിരിയിൽ നിന്ന് നാല് വനിതകൾക്ക് ഒന്നിച്ച് സന്യാസം നൽകുന്നത്. നിറഞ്ഞ ഗുരുഭക്തിയും ഗുരുവിലുള്ള സമർപ്പണവും സേവന സന്നദ്ധതയുമാണ് ഇവരെ സന്ന്യാസത്തിന് യോഗ്യരാക്കിയിരിക്കുന്നത്.
Comments (0 Comments)