ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 14.33 കിലോഗ്രാം കഞ്ചാവ് പിടികൂടി

Spread the love

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 14.33 കിലോ കഞ്ചാവ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം 5929 കിലോ കഞ്ചാവുമായി പുഷ്പഗിരി സ്വദേശി മുപ്പൻ സാബു എന്നറിയപ്പെടുന്ന സാബ, ചുരുത്തോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമനുസരിച്ച് ഇയാളുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി. 8,404 കിലോഗ്രാം കഞ്ചാവും ഇവിടെ നിന്ന് കണ്ടെടുത്തു.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രന്‍റെ നിർദ്ദേശാനുസരണം ഡി.സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും, ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു. ഇടുക്കി സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവന്‍റീവ് ഓഫിസർമാരായ അനീഷ് റ്റി.എ, അരുൺ കുമാർ എം.എം, ഇടുക്കി ഡിസി സ്ക്വാഡ് അംഗങ്ങളായ കെ.ൻ സിജു മോൻ, സിവിൽ എക്സൈസ് ഓപീസിർമാരായ ലിജോ ജോസഫ്, ആൽബിൻ ജോസ്, ഷോബിൻ മാത്യു, സ്‌പെഷ്യൽ സ്‌ക്വാഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, സിവിൽ എക്‌സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സുരഭി കെ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി കെ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *