ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു
വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എർമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രാവിലെ 11 മണിയോടെയാണ് എടപ്പാൾ ചെമ്പകശ്ശേരിയിൽ പുരുഷോത്തമൻ്റെ മകൻ അക്ഷയ് മരിച്ചത്.
വെള്ളറക്കാട് ചിറമനേങ്ങാട് കാക്കാട്ടുപാറയിലെ ചെളിക്കുഴിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അക്ഷയ് മുങ്ങിമരിച്ചു. ശബ്ദം കേട്ട് കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കുന്നംകുളം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം കുട്ടിയെ പുറത്തെടുത്തു.കുട്ടിയെ ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Comments (0 Comments)