തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയെന്നാരോപിച്ച് നടൻ അല്ലു അർജുനെതിരെ കേസെടുത്തു
നടൻ അല്ലു അർജുനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് കേസെടുത്തു. വൈഎസ്ആർ കോൺഗ്രസ് എംപി രവിചന്ദ്ര കിഷോറുമായി കൂടിക്കാഴ്ച നടത്താൻ അല്ലു അർജുൻ എത്തിയത് പ്രശ്‌നങ്ങൾക്ക് കാരണമായി.
അല്ലു അർജുൻ തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങൾ ലംഘിച്ച് ജനക്കൂട്ടത്തെ സൃഷ്ടിച്ചു എന്നതാണ് കേസ്. അടുത്തിടെ അല്ലു രവി ചന്ദ്രയുടെ വീട്ടിലെത്തിയപ്പോൾ വീടിന് പുറത്ത് ആളുകൾ തടിച്ചുകൂടി. തുടര്‍ന്ന് എംഎല്‍എയ്ക്കൊപ്പം അല്ലു വീട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ജനത്തെ അഭിസംബോധന ചെയ്തു. എംഎല്‍എയുടെ കൈ അല്ലു ഉയര്‍ത്തുകയും ചെയ്തു. . ആൾക്കൂട്ടം വലിയ ഗതാഗത പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ചാണ് നന്ദ്യാൽ പോലീസ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്‌പെഷ്യൽ തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അല്ലു തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ എംഎൽഎയുടെ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ വീഡിയോയിൽ താരം തനിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൻ്റെ അടുത്ത ബന്ധുവും നടനുമായ പവൻ കല്യാണിന് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് അല്ലു അർജുനും പങ്കുവെച്ചിട്ടുണ്ട്.
Comments (0 Comments)