കോഴിക്കോട് വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം

Spread the love

കോഴിക്കോട് റോഡപകടത്തിൽ ഒരു യുവ ഡോക്ടർക്ക് ദാരുണാന്ത്യം. ഗോവിന്ദാപുരം സ്വദേശിയും കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറുമായ ശ്രാവൺ (28) ആണ് മരിച്ചത്. ഇരിങ്ങാടൻ പള്ളിക്ക് സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *