കോട്ടക്കലില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡരില്‍ ഉപേക്ഷിച്ചു

Spread the love

കോട്ടക്കലിൽ യുവാവിനെ ക്രൂരമായി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചതായികോട്ടക്കല്‍ സി ഐ അശ്വിത് എസ് കാരന്മയില്‍. സൂപ്പിബസാർ കോട്ടക്കൽ സ്വദേശി ഷഹാദിനാണ് മർദനമേറ്റത്. സംഭവത്തിൽ കോടോർ സ്വദേശികളായ ബാബു, നഫൽ എന്നിവരുൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തതായി സിഐ അറിയിച്ചു. ഈ സംഭവത്തിന് ശേഷം പ്രതി മുങ്ങിയെന്നും പ്രതിക്ക് സ്വർണക്കടത്ത് ഉണ്ടായിരുന്നതായി സൂചനയുണ്ടെന്നും പോലീസ് പറഞ്ഞു.സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഷഹദിനെ അക്രമി സംഘം കൂട്ടികൊണ്ടുപോയത്.

കോടശ്ശേരിപാറയില്‍ കൊണ്ടുപോയി യുവാവിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു മർദനം. ആക്രമണത്തിൽ യുവാവിൻ്റെ തലയ്ക്കും കണ്ണിനും മൂക്കിനും പരിക്കേറ്റു. മോചനദ്രവ്യമായി 100 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഇടപെടലിനെ തുടർന്ന് യുവാവിനെ തോട്ടിൽ ഉപേക്ഷിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *