ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം
ട്രെയിനിൽ ടിടിഇക്കെതിരെ വീണ്ടും അക്രമം. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് രാജസ്ഥാൻ സ്വദേശി വിക്രംകുമാർ മീണ ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മൂക്കിന് അടിയേറ്റ മിന ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥിരം ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളാണ് ഇയാളെ മർദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
Comments (0 Comments)