ആലുവ 1511ആം നമ്പർ SNDP ശാഖയുടെ 9ആമത് ഗുരുദേവ പ്രതിഷ്ഠ വാർഷികം
ആലുവ കുന്നത്തേരി 1511ആം നമ്പർ SNDP ശാഖയുടെ 9ആമത് ഗുരുദേവ പ്രതിഷ്ഠ വാർഷികം ഭക്ത്യാദരപൂർവ്വം നടന്നു. രാവിലെ ക്ഷേത്ര ചടങ്ങുകൾ, ഗുരുപൂജ, അന്നദാനം, ദീപക്കാഴ്ച, ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ സ്വാമി പ്രഭാഷണം നടത്തി. യോഗത്തിൽ ശാഖ പ്രസിഡന്റ് P K വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് P R നിർമൽകുമാർ, ശാഖ സെക്രട്ടറി P K ബോസ്, വൈസ് പ്രസിഡന്റ് K K ശിവാനന്ദൻ, N S മഹേഷ്, വനിതാ സംഘം പ്രസിഡന്റ് ഇന്ദിര വിജയൻ എന്നിവർ സംസാരിച്ചു.
Comments (0 Comments)