വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില

Spread the love

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം ചൂടുപിടിക്കുന്നു. ഓരോ മിനിറ്റിലും നേതൃത്വം മാറുന്നു.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ രാജീവ് ചന്ദ്രേശക്കറായിരുന്നു ലീഡ്. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി. രണ്ട് മണിക്കൂർ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖർ രണ്ടായിരത്തോളം മുന്നിലാണ്. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *