കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്.
കിഴക്കൻ മേഖലയായ പ്ലാച്ചിക്കുളത്ത് വേങ്ങശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ബിനേഷിന് വാരിയെല്ലിന് പരിക്കേറ്റു. ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ മലപ്പുറത്തും ആലപ്പുഴയിലും രണ്ടിടങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായി. മലപ്പുറം വളാഞ്ചേരി വീട്ടുമുറ്റത്ത് കഞ്ഞിപ്പുര കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
Comments (0 Comments)