“റോഡിലെ കുഴി” ബി ജെ പി പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

Spread the love

ആലുവ: ദേശം – കാലടി റോഡിൽ ദേശം രക് തേശ്വരി ക്ഷേത്രത്തിനു സമീപം രൂപം കൊണ്ട അഗാധഗർത്തം അപകട ഭീഷണിയുയർത്തുന്നു.നിരവധി വാഹനങ്ങളാണ് ഒരാഴ്ചക്കിടെ ഇവിടെ അപകടത്തിൽ പെട്ടത്.നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുന്നു. അധികൃതരുടെ നിരുത്തരവാദ നടപടിക്കെതിരെ ബിജെപി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ റോഡിലെകുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു. ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് ഉദ്ഘാടനം ചെയ്തു, ബി ജെ പി സംസ്ഥാന കമ്മിറ്റി മെമ്പർ ലത ഗംഗാധരൻ, ബി ജെ പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനോദ് കണ്ണിക്കര, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി ആർ പ്രസന്നകുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുനിൽ കൊട്ടുക്കൽ, സായന്ത് മധുസൂതനൻ,ജയൻ വെള്ളായി, നീന സുമേഷ്, സുനിൽ പുറയാർ, ഭാസി ദേശം എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *