തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങളില്‍ ബിജെപിക്ക് തിരിച്ചടി
തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങളില്‍ ബിജെപിക്ക് തിരിച്ചടി.ബിജെപിക്ക് തിരിച്ചടിയുമായി സുപ്രീം കോടതി. പരസ്യം കുറ്റകരമാണെന്നാണ് സുപ്രീം കോടതി ആദ്യം വിശേഷിപ്പിച്ചത്. കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ബിജെപിക്ക് വിമര്‍ശനം. ഈ പ്രസ്താവനയ്ക്ക് പിന്നാലെ, കൽക്കട്ട ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരസ്യമെന്ന ബിജെപി വാദം കോടതി തള്ളുകയായിരുന്നു. കൽക്കട്ട ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി കേസ് കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി സുപ്രീം കോടതിയെ സമീപിച്ചു.
എന്നാൽ, ഹർജി സുപ്രീം കോടതി തള്ളി. തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യം തികച്ചും അപകീർത്തികരവും പ്രതിപക്ഷത്തെ അപമാനിക്കുന്നതുമാണെന്ന് കൽക്കട്ട ഹൈക്കോടതി വിധിച്ചു. ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബിജെപിയെ കോടതി വിലക്കുകയും ചെയ്തു.
Comments (0 Comments)