ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി
ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഇന്ന് പരിസരത്തെ ജലാശയങ്ങളിൽ പരിശോധന നടത്തി.
ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. ഇയാൾ സമീപത്തെ വെള്ളക്കെട്ടിൽ വീണതാണെന്ന സംശയം അന്വേഷണത്തിൽ തെളിഞ്ഞു. മുങ്ങൽ സംഘം ഉൾപ്പെടെയുള്ള അഗ്നിശമന സേനാംഗങ്ങൾ രാവിലെ മുതൽ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Comments (0 Comments)