ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സംഘർഷം പുനരാരംഭിച്ചു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി റെഡ്വാനി പൈൻ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഏറ്റവും ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാർ, മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നിവരും കൊല്ലപ്പെട്ടു, ബാസിത് അഹമ്മദ് നാട്ടുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ ഉൾപ്പെട്ട ഭീകരനായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണെന്നും കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് വി കെ ബിർഡി മാധ്യമങ്ങളോട് പറഞ്ഞു. 10 ലക്ഷം രൂപയാണ് തലയ്ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരർ കൊല്ലപ്പെട്ടു. മെയ് നാലിന് പൂഞ്ച് ജില്ലയിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments (0 Comments)